മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണംചെയ്ത ആയ തസ്തികയില്‍ രണ്ട് താല്‍ക്കാലിക ഒഴിവുകളുണ്ട്.
ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസ്സായിരിക്കണം.  എന്നാല്‍ ബിരുദധാരികള്‍ ആയിരിക്കരുത്. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ 1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് അഥവാ 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററി സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ കുട്ടികളുടെ ആയ ആയിട്ടുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉണ്ടായിരിക്കണം.  രണ്ടാം ഇനമായി കാണിച്ചിട്ടുള്ള പരിചയം ഒന്നാം ഇനത്തില്‍ പറയുന്ന വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം ലഭിച്ചതായിരിക്കണം.  2018 ജനുവരി ഒന്നിന് 18-41 ആണ് പ്രായപരിധി.  (നിയമാനുസൃതമായ വയസ്സിളവ് ബാധകമാണ്)  ദിവസം 600 രൂപ വേതനം ലഭിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 17 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.