ലീഗല്‍ മെട്രോളജി വകുപ്പില്‍ വര്‍ക്കല, കാട്ടാക്കട ഇന്‍സ്‌പെക്ടറാഫീസുകളില്‍ ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ്, ഫുള്‍ടൈം വാച്ചര്‍, കാഷ്വല്‍ സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തും.  ഓഫീസ് അറ്റന്‍ഡന്റ്, ഫുള്‍ടൈം വാച്ചര്‍ തസ്തികകളില്‍ നിയമനം ലഭിക്കുന്നതിന് ഏഴാം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ ഒന്നിന് രാവിലെ 11 ന് തിരുവനന്തപുരം ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളറുടെ കൈമനത്തുള്ള ഓഫീസില്‍ ഹാജരാകണം.