മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സ്. 2018 -19 ലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ പട്ടികവര്‍ഗ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിട്ടുള്ള 10 സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 27ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം) നടത്തും. പെണ്‍കുട്ടികളുടെ എട്ട് ഒഴിവും ആണ്‍കുട്ടികളുടെ രണ്ട് ഒഴിവുമാണുള്ളത്. പ്ലസ്ടു സയന്‍സ് വിഷയങ്ങളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി പ്ലസ് ടു പരീക്ഷ പാസായവര്‍ക്കും പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്‌നസ് മുതലായവ) റ്റി.സി എന്നിവ സഹിതം ഹാജരാകണം. വെബ്‌സൈറ്റ്: www.dme.kerala.gov.in
