1. ഹൃദയ സംബന്ധമായ തകരാര്‍ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കകയോ മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ        അതീവ ശ്രദ്ധയോടെ മലകയറുകയോ വേണം.
2. ചുരുങ്ങിയത് മൂന്നവര്‍ഷത്തോളമായി ഷുഗറിനും പ്രഷറിനും മരുന്നുകഴിക്കുന്നവര്‍                  മലകയറുന്നതിനുമുമ്പ് ഡോക്ടറെ കണ്ട് പരിശോധന നടത്തി ഹൃദയ സംബന്ധമായ തകരാര്‍           ഇല്ലെന്ന് ഉറപ്പാക്കണം.
 3. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നിലവില്‍ കഴിക്കുന്ന മരുന്നുകള്‍
           നിര്‍ത്തരുത്.
4.ഉച്ചത്തില്‍ ശരണം വിളിക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ശേഷി
     വര്‍ധിക്കുകയാണ്.വ്രതാനുഷ്ഠാന വേളയിലും മലകയറുമ്പോളും
     ശരണം വിളി ശീലമാക്കുക.
5. മലകയറ്റത്തിനായി വരുമ്പോള്‍ നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച മെഡിക്കല്‍                    റെക്കോര്‍ഡ്‌സും കൂടെ കരുതുക.
6. ശബരിമലയില്‍ തിരക്കുകുറഞ്ഞ സമയത്താണ് മലകയറ്റത്തെ തുടര്‍ന്നുള്ള ഹൃദയാഘാത മരണം കൂടുതല്‍ സംഭവിക്കുന്നത്. ഈ സമയം വേഗത്തില്‍ മലകയറുന്നതാണ് കാരണം. വളരെ സാവധാനം ആവശ്യത്തിന് സമയമെടുത്ത് മലകയറുക.
7. നടക്കുമ്പോള്‍ നെഞ്ചുവേദന, തലകറക്കം, ശ്വാസം മുട്ടല്‍ തുടങ്ങിയവ ഉണ്ടായില്‍ വിശ്രമിക്കുക. ചികില്‍സ തേടുക.