തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു. പദ്ധതിരേഖയുടെ പ്രകാശനം ബ്ലോക്ക് മെമ്പര്‍ പി ചന്ദ്രന് നല്‍കി വൈസ് പ്രസിഡന്റ് എ.കെ.ശങ്കരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ജെ കുസുമം പദ്ധതി വിശദീകരിച്ചു.

2024-25 വര്‍ഷത്തെ പദ്ധതിയില്‍ ആരോഗ്യമേഖലയ്ക്കും, കായിക മേഖലയ്ക്കുമാണ് പഞ്ചായത്ത് ഊന്നല്‍ നല്‍കിയത്. കില ഫാക്കല്‍റ്റി കെ.പി.പ്രഭാകരന്‍ പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് ക്ലാസെടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ആമിന സത്താര്‍, കെ.എ. മൈമൂന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യതാരേഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.വി.ഗണേഷ്, പ്രീത രാമന്‍, വി.ടി.അരവിന്ദാക്ഷന്‍, എ.എസ് രവികുമാര്‍, ഏലിയാമ്മ, സിനി തോമസ്, പി.പി.മൊയ്തീന്‍, പി.എ. ബാബു, എം.എം ചന്തു മാസ്റ്റര്‍, ബിന്ദു മണപ്പാട്ടില്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സത്യന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് അബ്ദുള്‍ ലത്തിഫ് തുടങ്ങിയവര്‍ സംസാരിച്ചു.