പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് തരിയോട് ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനവും പദ്ധതി രേഖ പ്രകാശനവും നിര്‍വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ മനോജ് പദ്ധതി വിശദീകരിച്ചു.

പാര്‍പ്പിടം, ഉല്‍പാദന മാലിന്യ സംസ്‌കരണ മേഖലകള്‍ക്കും പ്രാധാന്യം നല്‍കിയാണ് പദ്ധതികള്‍ തയ്യാറാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ മഠത്തുവയല്‍, ബീന റോബിന്‍സണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബഷീര്‍ പുള്ളാട്ട്, അസിസ്റ്റന്റ് സെക്രട്ടറി ഷിനോജ് മാത്യു, ഹെഡ് ക്ലര്‍ക്ക് സി ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.