കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ (കെ.എസ്.ഡി.സി.സി.) സംസ്ഥാനത്തെ ആദ്യ സബ് ഓഫീസാണ് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിൽ ഒന്നാം നിലയിൽ തുറന്നത്. കോട്ടയം നാഗമ്പടത്ത് ഹെഡ് ഓഫീസുള്ള കെ.എസ്.ഡി.സി.സി.യ്ക്ക് കോട്ടയത്തും കോഴിക്കോടും മേഖല ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
കോർപ്പറേഷന്റെ ഗുണഭോക്താകളിൽപെട്ട നിരവധിയാളുകൾ മാവേലിക്കര, ഹരിപ്പാട്, പന്തളം, കായംകുളം, ചാരുമൂട്, അടൂർ എന്നിവിടങ്ങളിലുണ്ട്. സേവനം കൂടുതൽ ഫലപ്രദമായി ഈ പ്രദേശങ്ങളിലുള്ള ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് സബ് ഓഫീസ് ആരംഭിച്ചത്.