പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വാഴത്തോപ്പ്, ഏലപ്പാറ പഞ്ചായത്തുക്കളിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജനുവരി 24 ബുധനാഴ്ച്ച രാവിലെ 11ന് പൈനാവ് സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലായിരിക്കും അഭിമുഖം. പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്‌സ് പാസായ 40 വയസില്‍ താഴെ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പെട്ട വാഴത്തോപ്പ്, ഏലപ്പാറ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് പങ്കെടുക്കാം.

ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും കോപ്പിയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2296297.