മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സംവിധാനം മുഖേന ഓണ്‍ലൈനായി അയച്ചുതരുന്ന പരാതികളിന്‍മേല്‍/അപേക്ഷകളിന്‍ മേല്‍ സ്വീകരിക്കുന്ന നടപടി അവലോകനം ചെയ്യുന്നതിന് വകുപ്പുതലത്തിലും ജില്ലാതലത്തിലുമുള്ള എല്ലാ പ്രധാന ഓഫീസുകളിലും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നാമകരണം ചെയ്ത് വിശദവിവരങ്ങള്‍ priority.cmo@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. എല്ലാ ഓഫീസുകളിലും cmo.kerala.gov.in വെബ് പോര്‍ട്ടലില്‍ പെറ്റീഷന്‍ കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയാണ് നിശ്ചിത മാതൃകയില്‍ നോഡല്‍ ഓഫീസറായി നിര്‍ദേശിക്കേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
