പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വയനാട് ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മ്മിക്കുന്നതിന് ഈ മേഖലയില്‍ അഞ്ച് വര്‍ഷം മുന്‍പരിചയം ഉള്ള സര്‍ക്കാര്‍ അക്രഡിറ്റ് സ്ഥാപനങ്ങളില്‍ നിന്നും പ്രൈസ് സോഫ്ട്‌വെയറില്‍ തയ്യാറാക്കിയ പ്രൊപ്പോസല്‍ ക്ഷണിച്ചു. അവസാന തിയതി നവംബര്‍ ഏഴ് രണ്ട് മണി. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ഒക്‌ടോബര്‍ 31ന് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2303229, 2304594