റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വഹിക്കും
ചിറ്റൂര്‍ താലൂക്കിലെ തെക്കെദേശം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 27 രാവിലെ 10ന് റവന്യൂഭവനനിര്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വഹിക്കും. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ.യൂസഫ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ, നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാര്‍ങധരന്‍, ജില്ലാ പഞ്ചായത്ത് അംഗം ചിന്നസ്വാമി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം ഇന്ദിര, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ ചിറ്റൂര്‍ താലൂക്കിലെ തിരുവഴിയാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയില്‍ വില്ലേജ് ഓഫീസിന് വേണ്ടി സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ എസ്. ശങ്കരനെ ആദരിക്കും. കെ.ബാബു എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ.യൂസഫ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്, അയിലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. സുകുമാരന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത, അയിലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം വിനോദ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.