ജില്ലാപഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള സെന്റ് കൗണ്‍സലിംഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച വഴികാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരിയര്‍ കാരവന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ മികച്ച നിക്ഷേപമാണ് വിദ്യാഭ്യാസം. വൈവിധ്യമാര്‍ന്ന പാഠ്യവിഷയങ്ങളുള്ള കാലഘട്ടമാണ് ഇപ്പോഴുള്ളത്. ഉപരിപഠനവുമായ് ബന്ധപ്പെട്ട അറിവുകള്‍ സ്‌കൂള്‍ അങ്കണങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന കരിയര്‍ കാരവന്‍ പദ്ധതി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
അറിവ് തേടിയുള്ള വിദ്യാര്‍ത്ഥികളുടെ യാത്രകള്‍ക്ക് കരിയര്‍ കാരവന്‍ പ്രചോദനമാകും. 2023 ല്‍ ആരംഭിച്ച കരിയര്‍ അവയര്‍നെസ് പ്രോഗ്രാമായ കരിയര്‍ കാരവന്റെ രണ്ടാം സീസനാണിത്. വിദഗ്ധരുടെ ക്ലാസുകള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ കോഴ്സുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുള്‍പ്പെട്ട കരിയര്‍ കാരവന്‍ ജനുവരി 26 നകം ജില്ലയിലെ മുഴുവന്‍ ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും പര്യടനം നടത്തും.
കാക്കവയല്‍ ജി.എച്ച്.എസ്.എസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. അഡ്വ ടി. സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, ഉഷ തമ്പി, സീതാ വിജയന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വിജയന്‍, സിന്ധു ശ്രീധരന്‍, മീനാക്ഷി രാമന്‍, ബീനാ ജോസ്, മുട്ടില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹി ബിന്ദു മോഹന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്‍, ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, ജി.എച്ച്.എസ്.എസ് കാക്കവയല്‍ പ്രിന്‍സിപ്പള്ൽ ഇന്‍ – ചാര്‍ജ്ജ് പി. ശിവപ്രസാദ്, ഹെഡ്മാസ്റ്റര്‍ എം. സുനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍. റിയാസ്, എസ്.എം.സി ചെയര്‍മാന്‍ റോയ് ചാക്കോ, എം.പി.ടി.എ പ്രസിഡന്റ് സുസിലി ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ആമിന നിസാര്‍, കെ.ബി സിമില്‍, സി.ഇ ഫിലിപ്പ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു