കൊച്ചി: ജീര്‍ണാവസ്ഥയില്‍ നിന്ന് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിന് മോചനം.പ്രിയദര്‍ശിനി ഹാളിന്റെ മോടിപിടിപ്പിക്കല്‍ പണികള്‍ പൂര്‍ത്തിയായി. 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ ഹാള്‍ പൊതുപരിപാടികള്‍ക്ക് തുറന്നുകൊടുക്കും.

മഴ പെയ്താല്‍ ചോരുന്ന അവസ്ഥയില്‍ നാശത്തിന്റെ വക്കിലായിരുന്ന ജില്ലാ പഞ്ചായത്ത് ഹാള്‍ 50 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ചത്. ഹാളിനകത്തുണ്ടായിരുന്ന പ്രതിധ്വനിശബ്ദത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണ് പ്രധാന നവീകരണം. പുതിയ സൗണ്ട് സിസ്റ്റവും ഉള്‍പ്പെടുത്തി. ഇതിനായി നാലു ലക്ഷം രൂപയോളം ചിലവഴിച്ചു. ഭിത്തികളെല്ലാം വുഡന്‍ പാനലുകള്‍ വച്ച് മോടിപിടിപ്പിച്ചു. റൂഫ് മൊത്തം മാറ്റി പുതിയ ഷീറ്റുകള്‍ വിരിച്ചു. സീറ്റുകളെല്ലാം മാറി കുഷ്യന്‍ കസേരകളാക്കി. സീലിംഗും മാറ്റി സ്ഥാപിച്ചു.4600 ചതുരശ്ര അടിയില്‍ ഉള്ളതാണ് ഹാള്‍. 300 പേര്‍ക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങളാണുള്ളത്. വകുപ്പുതല യോഗങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിപുലമായ പരിപാടികള്‍ നടത്താന്‍ പ്രയോജനപ്പെടുന്നതാണ് ഹാള്‍.
30 ന് രാവിലെ 10.30 ന് നടക്കുന്ന ഉദ്ഘാടനത്തില്‍ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ മുഖ്യ അതിഥിയാകും.