കൊച്ചി: പ്രളയത്തിന്റെ അതി ജീവനത്തിന്  കേരളത്തിലെ ജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പ്രശസ്ത സിനിമ താരം ടൊവിനോ തോമസ്. ഇനിയും പ്രളയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രളയം തകര്‍ത്ത വീടുകളുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈബി ഈഡന്‍ എം.എൽ. എയുടെ ചേരാം ചേരാനല്ലൂരിനൊപ്പം ക്യാമ്പയിന്‍റെ ഭാഗമായുള്ള തണൽ  ഭവന പദ്ധതിയിലെ എട്ടാമത്തെ വീടിന് ക്കില്ലിട്ടുകയായിരുന്നു ടൊവിനോ.
തണൽ ഭവന പദ്ധതിയിലെ എട്ടാമത്തെ വീടിന് ജ്യോതി ലബോറട്ടറീസ് എം.ഡി, എം.പി രാമചന്ദ്രനാണ് തുക അനുവദിക്കുന്നത്. തണൽ ഭവന പദ്ധതിയിൽ  ജ്യോതി ലബോറട്ടറീസ് സ്പോണ്‍സര്‍ ചെയ്യുന്ന രണ്ടാമത്തെ വീടാണിത്.
ചേരാനല്ലൂര്‍ മംഗലശ്ശേരി കോളനിയിൽ ആശാരിമാട്ടേ  എലിസബത്തിന്‍റെ വീടാണ് പുനര്‍നിര്‍മ്മിക്കുന്നത്. വിധവയായ എലിസബത്തും മകളും കൊച്ചു മകളുമാണ് ഈ വീട്ടിൽ  താമസിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ വീട്ടിലെ ഭിത്തികള്‍ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു.
ചടങ്ങിൽ  ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, വൈസ് പ്രസിഡന്‍റ് സി.കെ രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍സണ്‍ മാളിയേക്ക , പഞ്ചായത്ത് മെമ്പര്‍ ആരിഫ മുഹമ്മദ്, ജ്യോതി ലബോറട്ടറീസ് റീജണ  സെയി സ് മാനേജര്‍ ബിജു വര്‍ഗ്ഗീസ്, ഏരിയ മാനേജര്‍ മനോജ് കുമാര്‍, സെയി സ് ഓഫീസര്‍ വിജു വേലായുധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.