വയനാട്: മാനന്തവാടി ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവര്‍ത്തിപരിചയ, ഐടി മേള ആറാട്ടുതറ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ഉപജില്ലയിലെ 25 ഹൈസ്‌കൂളുകളില്‍ നിന്നും 16 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുമായി 1250 വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. മേളയുടെ ഉദ്ഘാടനം
നഗരസഭ അദ്ധ്യക്ഷന്‍ വി.ആര്‍. പ്രവീജ് നിര്‍വ്വഹിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുമാണ് മേള സംഘടിപ്പിച്ചത്.