പോഷകാഹാര വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് പാചക മത്സരം സംഘടിപ്പിച്ചു. മാനന്തവാടി അഡീഷണല്‍ പ്രൊജക്ടിന്റെ കീഴിലുള്ള വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് മത്സരം സംഘടിപ്പിച്ചത്. പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ ആന്‍ഡ്രൂസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സക്കീന കടുവ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോണി, സലീം, വി.എസ്.കെ. തങ്ങള്‍, ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.