വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി സമ്പൂര്‍ണ വനിതാ ഗ്രാമസഭ സംഘടിപ്പിച്ചു. 2019-2020 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടിയാണു ഗ്രാമസഭ നടത്തിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ പ്രതിനിധീകരിച്ചു മുന്നോറോളം വനിതകള്‍ പങ്കെടുത്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹദ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ ആശാ പോള്‍ വിഷയാവതരണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മിനി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തമ്പി, പഞ്ചായത്ത് സെക്രട്ടറി ജോണി, ക്ലാര്‍ക്ക് ജിയാസ്, അംഗങ്ങളായ ഗിരിജ, ലളിത, മോഹന്‍ദാസ്, ഷീന ഹരി, സലൂജ, റഫീന, സ്‌നേഹിത കൗണ്‍സിലര്‍ അനില തുടങ്ങിയവര്‍ സംസാരിച്ചു. പങ്കെടുത്തവര്‍ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തശേഷം ഗ്രൂപ്പ് ലീഡര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു.