എടവക ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ലോക തണ്ണീർത്തട ദിനം
ആചരിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു.

എച്ച് ബി പ്രദീപ് മാസ്റ്റർ തണ്ണീർത്തട ദിനാചരണ സന്ദേശം നൽകി. ജല പുനചംക്രമണവും തണ്ണീർത്തടങ്ങളും എന്ന വിഷയത്തിൽ പി.ജെ മാനുവൽ, കെ.ആർ പ്രതീഷ്, ജോസഫ് മക്കൊളിൽ, എന്നിവർ ക്ലാസെടുത്തു. വികസനകാര്യ ചെയർമാൻ ജോർജ് പടകൂട്ടിൽ, വാർഡ് മെമ്പർമാരായ സി.സി സുജാത, ലിസി ജോൺ,കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഷൈൻ രാജ് , ഇക്വേറ്റർ ജിയോ ഡയറക്ടർ ബിബിൻ കെ അഗസ്റ്റിൻ, പ്രൊജക്റ്റ് കോർഡിനേറ്റർ പ്രവീൺ രാജഗിരി , കെ സൈതലവി തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.