മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർഥപൂർണമാകന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്തി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആർ.സി.സിയിൽ നിന്നും തെരഞ്ഞെടുത്ത 25 കുട്ടികൾക്ക് നൽകുന്ന ചികിൽസാ സഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സഹായം അർഹിക്കുന്നവർക്കാണ് അത് നൽകേണ്ടത്. അണ്ണറക്കണ്ണനും തന്നാലാവത് ചെയ്യണം. ഇക്കാര്യത്തിൽ സാമൂഹിക പ്രതിബദ്ധ വേണം. അത്തരം മാനസികവാസ്ഥയിലേയ്ക്ക് നമുക്കെല്ലാം വളരാൻ കഴിയണം. ഇപ്പോൾ ഒരു ദിവസം ആർ.സി.സിയിൽ എത്തിച്ചേരുന്നത് ആയിരത്തിലധികമാളുകളാണ്. ഇത്തരം സഹായങ്ങൾ അവർക്കെല്ലാം ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഷാജി മാധവൻ അധ്യക്ഷത വഹിച്ചു. ആർ.സി.സി സൂപ്രണ്ട് ഡോ. സജീവ് എ. മുഖ്യപ്രഭാഷണം നടത്തി. ഐ.ജി പി.വിജയൻ മുഖ്യാഥിതിയായിരുന്നു. ഡോ. വി.കെ. ജയകമാർ ആശംസ നേർന്നു. ജോർജ് കുട്ടി എബ്രഹാം സ്വാഗതം പറഞ്ഞു.