സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ ”മൈക്രോ ഫിനാന്‍സ് വായ്പ” നല്‍കുന്നതിന് കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍ക്കൂട്ടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയല്‍ക്കൂട്ടങ്ങള്‍ ആയിരിക്കണം.  ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി 3 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.  അംഗങ്ങളുടെ പ്രായപരിധി 18 വയസ്സു മുതല്‍ 55 വയസ്സു വരെയാണ്.  കുടുംബ വാര്‍ഷിക വരുമാനം 1,50,000 രൂപയില്‍ താഴെയായിരിക്കണം. വായ്പയുടെ പലിശ നിരക്ക് അഞ്ചു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്.  വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയങ്ങളുമായി അയല്‍ക്കൂട്ടങ്ങള്‍ ബന്ധപ്പെടണം.