സ്‌കോള്‍ കേരള മുഖേന 2018 -20 ബാച്ച് ഹയര്‍സെക്കണ്ടറി പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച് നിര്‍ദ്ദഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷ പരിശോധിച്ച് അംഗീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച യൂസര്‍ നെയിം, പാസ്‌വേര്‍ഡ് ഉപയോഗിച്ച് അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാം. ഉപഭാഷ, സബ്ജക്ട് കോമ്പിനേഷന്‍ (സബ്ജക്റ്റ് കോഡ്) എന്നിവ തിരഞ്ഞെടുത്തതില്‍ പിശകുണ്ടെങ്കില്‍ തിരുത്തുന്നതിന് 31നകം  scolekerala@gmail.com    ല്‍ ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ അയക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
സ്‌കോള്‍ കേരള ഡി.സി.എ സര്‍ട്ടിഫിക്കറ്റ് വിതരണം
സ്‌കോള്‍ കേരള മുഖേന നടത്തിയ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് മൂന്നാം ബാച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവ അതത് പഠനകേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട പഠനകേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റണം.