വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പോഷകാഹാര വാരാചരണത്തിന്റെ സമാപനം നവംബര്‍ ഒന്നിന് ഭാഗ്യമാല ആഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. വനിതാ ശിശുവികസന വകുപ്പ് വെബ്‌സൈറ്റ് ഉദ്ഘാടനവും പോഷകാഹാര പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനദാനവും അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണോത്ഘാടനവും മന്ത്രി നിര്‍വഹിക്കും.