കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പിന്റെ കീഴില്‍ റിസര്‍ച്ച് പ്രോജക്റ്റിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനത്തിന് പരിയാരത്തുള്ള കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നവംബര്‍ ഏഴിന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇത്തരക്കാരുടെ അഭാവത്തില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അംഗീകരിച്ച അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഗവേഷണപരിചയവും ഗവേഷണാഭിരുചിയും ഉള്ളവര്‍, ഗവേഷണ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ ഗവേഷണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിച്ചവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, ഗവേഷണപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണം. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ നിരക്കില്‍ ക്ലിപ്ത വേതനം നല്‍കും. നിയമന കാലാവധി റിസര്‍ച്ച് വര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് വരെ മാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ അറിയാം.