സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിനുള്ള പരിശീലനം ഐ.എം.ജിയില്‍ നവംബര്‍ 13 മുതല്‍ ഡിസംബര്‍ ഏഴ് വരെ നടത്തും. സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സര്‍വീസ് ഡെലിവറി, ഇ ഗവേണന്‍സും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ക്ലാസ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം. നാമനിര്‍ദ്ദേശം ലഭിക്കേണ്ട അവസാന തിയതി നവംബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ www.img.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ അസോസിയേറ്റ് ഫെല്ലോ & കോഴ്സ് ഡയറക്ടര്‍ കെ.കെ. രാജഗോപാലന്‍ നായര്‍ (ഫോണ്‍: 9074825944) എന്ന നമ്പരില്‍ ബന്ധപ്പെടണം.