തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായ പരിധി 01.01.2025 ന് 40 വയസു കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ശമ്പള സ്‌കെയിൽ : 57,700 – 1,82,400 രൂപ. യോഗ്യത : Post MSc in Radiological Physics/MSc Medical Physics OR any other PG Degree/Diploma Recognized By AERB OR Basic Qualification along with Internship with 1 year, RSO MEDICAL CERTIFICATION FROM BARC.
നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
