എടവക ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ചേമ്പിലോട് വലിയകുന്ന് കോളനിയില്‍ നിര്‍മ്മിച്ച റോഡ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ നിന്നും 10 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം യാഥാര്‍ഥ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ കെ.ആര്‍ ജയപ്രകാശ്, നജീബ് മണ്ണാര്‍, സി.കെ മണി, പി ഇബ്രാഹിം, ഷദീദ്, അഷ്റഫ് എന്നിവര്‍ സംസാരിച്ചു.