ജില്ലാതല നെയ്ബർഹുഡ് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു

പൗരാവകാശത്തെ കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാട് രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പുകളിലൂടെയാണെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടെയുടെയും ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കോളേജിലുകളിലെ എൻഎസ്എസ് വളണ്ടിയർമാർക്കായി നടത്തിയ ജില്ലാതല നെയ്ബർഹുഡ് യൂത്ത് പാർലമെൻറ് ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.

പാർലമെൻ്ററി വ്യവസ്ഥയെ കുറിച്ച് യുവജനങ്ങളിൽ വ്യക്തത ഉണ്ടാകുമ്പോഴാണ് കൃത്യമായ രീതിൽ വോട്ട് ആർക്ക് ചെയ്യണം എന്ന ബോധ്യം നമ്മളിൽ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റൻറ് കലക്ടർ പ്രതീക് ജെയ്ൻ അധ്യക്ഷത വഹിച്ചു. നാഷണൽ യൂത്ത് പാർലമെന്റിന്റെ ഭാഗമായി നടന്ന മത്സരത്തിൽ വിജയികളായ നിവേദിത പി, അഭിരാം പി പി എന്നിവർക്കുള്ള സമ്മാനദാനം കലക്ടറും അസി. കലക്ടറും ചേർന്ന് നിർവഹിച്ചു.

ചടങ്ങിൽ എൻ വൈ കെഎസ് സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ആയിഷ സ്വപ്ന, ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ടി. മുഹമ്മദ് സലിം, എൻഎസ്എസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ഫാറൂഖ് കോളേജ് എൻ എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പി മൻസൂർ അലി, ഡോ. വാഹിദ ബീഗം എന്നിവർ സംസാരിച്ചു. നെഹ്റു യുവ കേന്ദ്ര ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ സനൂപ് സി സ്വാഗതവും എൻ കർപ്പകം നന്ദിയും പറഞ്ഞു.