റേഷന്‍ കാര്‍ഡ് അപേക്ഷ ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കണമെന്ന് പാലക്കാട് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ ആഴ്ച്ചയില്‍ ഒരുദിവസം മാത്രമാണ് അപേക്ഷ നല്‍കാന്‍ അവസരം. ഇതു സംബന്ധിച്ച നടപടികള്‍ക്കായി സിവില്‍ സപ്ലൈസ് വകുപ്പിന് കത്ത് നല്‍കാനും തീരുമാനിച്ചു. ജില്ലാ ആശുപത്രിയില്‍ തുരുമ്പിച്ചുകിടക്കുന്ന ആംബുലന്‍സുകള്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) കത്ത് നല്‍കാന്‍ തീരുമാനിച്ചു. ഓഫീസ് വിടുന്ന സമയത്ത് ബസ്സുകള്‍ സിവില്‍ സ്റ്റേഷനിലെ നിലവിലുള്ള ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളുകളെ കയറ്റമെന്നും സിവില്‍ സ്റ്റേഷന്‍ കവാടത്തിനു മുന്നില്‍ ബസുകള്‍ നിര്‍ത്തുന്നത് തടയാന്‍ പൊലിസിനെ നിയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പാലക്കാട് ഡെപ്യൂട്ടി കലക്ടര്‍ സെയ്തലവി, തഹസില്‍ദാര്‍ വി.വിശാലാക്ഷി, തഹസില്‍ദാര്‍ (ഭൂരേഖ) ആനിയമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, താലൂക്ക്കല ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, താലൂക്ക് വികസന സമിതിയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.