ചാലക്കുടി മണ്ഡലത്തിലെ പൊതു നിരീക്ഷകൻ റിദേന്ദ്ര നാരായൺ ബസു റോയ് ചൗധരി കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ പി. ഭാസ്‌കരൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയിട്ടുള്ള സ്‌ട്രോങ് റൂമുകൾ സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് പോലീസുമായി ചർച്ച നടത്തി. ഒരുക്കങ്ങൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ചുമതലയുള്ള റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ഇവിടെ അഞ്ച് സ്‌ട്രോങ് റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. സ്‌ട്രോങ് റൂമും പരിസരങ്ങളും നിരീക്ഷണക്യാമറയുടെ പരിധിയിലാണ്. 13 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കുടിവെള്ളം, ശുചിമുറി എന്നിവ സംബന്ധിച്ച് നിരീക്ഷകൻ ചോദിച്ചറിഞ്ഞു. സ്‌ട്രോങ് റൂമിൽ ഇ.വി.എം. സൂക്ഷിക്കുന്നതിന് സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി മണ്ഡലം വരണാധികാരിയും എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശ സി. എബ്രഹാം ഒപ്പമുണ്ടായിരുന്നു.