വൈലോപ്പിള്ളി സംസ്കൃതി ഭവനും മാധവമഠം സിവിഎൻ കളരിയും ചേർന്ന് സംഘടിപ്പിക്കുന്ന കളരി ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസം ദൈർഘ്യമുള്ളതാണ് കോഴ്സ്. കളരിപരിശീലനത്തിന് ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, വീട്ടമ്മമാർ തുടങ്ങി വ്യത്യസ്ത പ്രായപരിധിയിൽപ്പെട്ടവർക്ക് പരിശീലനം നൽകുന്നവിധമാണ് ക്ലാസിന്റെ പഠന രീതിയും സമയക്രമവും നിശ്ചയിച്ചിരിക്കുന്നത്. താത്പര്യമുള്ളവർക്ക് 20നകം നിശ്ചിത അപേക്ഷ ഫോം പൂരിപ്പിച്ച് ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം. വിശദവിവരങ്ങൾക്ക്: സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3, ഫോൺ: 0471 2311842, 8129209889