14 കേന്ദ്രങ്ങളിൽ കമ്മീഷനിംഗ് നടക്കും


ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് നടപടികൾ വ്യാഴാഴ്ച (ഏപ്രിൽ 18) രാവിലെ എട്ട് മുതൽ ആരംഭിക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്.

എറണാകുളം മണ്ഡലത്തിലെ 1130 പോളിംഗ് സ്റ്റേഷനുകളിലേക്കായി 1130 വീതം കൺട്രോൾ യൂണിറ്റുകളും, ബാലറ്റ് യൂണിറ്റുകളും, വി വി പാറ്റ് യൂണിറ്റുകളുമാണ് കമ്മീഷനിംഗ് ചെയ്യുന്നത്. ഇവ കൂടാതെ
339 കൺട്രോൾ യൂണിറ്റുകളും 395 ബാലറ്റ് യൂണിറ്റുകളും 453 വി വി പാറ്റ് യൂണിറ്റുകളും കൂടി വിവിധ മണ്ഡലങ്ങളിലേക്ക് അധികമായി കമ്മീഷനിംഗ് ചെയ്യും.

ചാലക്കുടി മണ്ഡലത്തിലെ 1198 പോളിംഗ് സ്റ്റേഷനുകളിലേക്കായി 1198 വീതം കൺട്രോൾ യൂണിറ്റുകളും, ബാലറ്റ് യൂണിറ്റുകളും, വി വി പാറ്റ് യൂണിറ്റുകളുമാണ് കമ്മീഷനിംഗ് ചെയ്യുന്നത്. കൂടാതെ 238 വീതം കൺട്രോൾ യൂണിറ്റുകളും, ബാലറ്റ് യൂണിറ്റുകളും 349 വി വി പാറ്റ് യൂണിറ്റുകളും കൂടി അധികമായി കമ്മീഷനിംഗ് ചെയ്യും.

കമ്മീഷനിംഗ് നടപടികൾ പൂർത്തിയായ വോട്ടിംഗ് യന്ത്രങ്ങളിൽ അഞ്ച് ശതമാനം വോട്ടിംഗ് യന്ത്രങ്ങളിൽ മോക്ക് പോൾ നടത്തും. 1000 വോട്ടുകൾ വീതമാണ് മോക്ക് പോൾ നടത്തുന്നത്. കമ്മീഷനിംഗ് നടപടിക്രമങ്ങൾ, മോക്ക് പോൾ എന്നിവയ്ക്ക് ശേഷം പരിശോധന നടപടികൾ പൂർത്തിയാക്കി വിവിധ പോളിംഗ് ബൂത്തിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങൾ അതത് സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കും. സിസിടിവി, പോലീസ് തുടങ്ങിയ സുരക്ഷ ഉറപ്പാക്കിയാണ് കമ്മീഷനിംഗ് പൂർത്തിയാക്കിയ യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കുന്നത്.

ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകള്‍ സ്ഥാനാര്‍ഥികളുടെയോ ഏജന്റ്മാരുടെയോ സാന്നിധ്യത്തില്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടത്തുന്നത്. കമ്മീഷനിംഗ്, മോക്ക് പോൾ നടപടി ക്രമങ്ങൾ തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തും.

വിവിധ പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ 25 ന് പ്രിസൈഡിങ് ഓഫീസർമാർ ഉൾപ്പെടെയുള്ള ടീമിന് അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ കൈമാറും.

എറണാകുളം മണ്ഡലത്തിൽ കമ്മീഷനിംഗ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളും കേന്ദ്രങ്ങളും

1. കളമശ്ശേരി – എസ്.എന്‍ എച്ച്.എസ്.എസ് പറവൂര്‍
2. പറവൂര്‍ – ഗവ. ഹയർ സെക്കൻഡറി സ്കൂൾ നോർത്ത് പറവൂർ
3. വൈപ്പിന്‍ – കൊച്ചിന്‍ കോളേജ്
4. കൊച്ചി – ടി. ഡി. എച്ച്. എസ് മട്ടാഞ്ചേരി
5. തൃപ്പൂണിത്തുറ – മഹാരാജാസ് കോളേജ്
6. എറണാകുളം – എസ്. ആര്‍.വി സ്കൂൾ
7. തൃക്കാക്കര – ഗേള്‍സ് ഹൈസ്കൂൾ

ചാലക്കുടി മണ്ഡലത്തിൽ കമ്മീഷനിംഗ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളും കേന്ദ്രങ്ങളും

1. പെരുമ്പാവൂര്‍ – ഗവ. ബോയ്‌സ് ഹൈസ്കൂൾ
2. അങ്കമാലി – യു സി കോളേജ് (എംസിഎ ആന്റ് എംബിഎ ബിൽഡിംഗ്)
3. ആലുവ – യു സി കോളേജ് (മലയാളം ആൻ്റ് എക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റ് ബിൽഡിംഗ്)
4. കുന്നത്തുനാട് – ആശ്രമം ഹൈസ്കൂൾ പെരുമ്പാവൂര്‍
5. കൈപ്പമംഗലം – സെൻ്റ് ജോസഫ് ഹൈസ്കൂൾ മതിലകം
6. ചാലക്കുടി – കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ചാലക്കുടി
7. കൊടുങ്ങല്ലൂർ – പി ഭാസ്കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ