ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു അനധികൃതമായ 19360 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് നടപടി.

ആലുവ- 677, അങ്കമാലി-1153, എറണാകുളം- 1771, കളമശ്ശേരി-674, കൊച്ചി-2483, കോതമംഗലം-479, കുന്നത്തുനാട്-2408, മൂവാറ്റുപുഴ -791, പറവൂർ-2244, പെരുമ്പാവൂർ-2033, പിറവം-888, തൃക്കാക്കര 1104, തൃപ്പൂണിത്തുറ-2003, വൈപ്പിൻ – 652 എന്നിങ്ങനെയാണ് 14 മണ്ഡലങ്ങളിലും ലഭിച്ച പരാതികളുടെ കണക്കുകൾ.

ഇതിൽ 19171 പരാതികൾ പരിഹരിച്ചു. 155 പരാതികൾ മതിയായ കാരണങ്ങളില്ലാത്തതിനാൽ സ്വീകരിച്ചില്ല. 34 പരാതികളുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 841 പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ചത്.

പൊതുസ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബാനറുകൾ, കൊടികളും തോരണങ്ങളും മറ്റും നീക്കം ചെയ്തവയിൽ ഉള്‍പ്പെടുന്നു. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചാരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യും.

സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ജില്ലയിൽ ഇതുവരെ 18841 പരാതികൾ ലഭിച്ചു. ഇതിൽ പൊതുജനങ്ങളിൽ നിന്ന് 858 പരാതികളും 17983 പരാതികൾ സ്‌ക്വാഡുകൾ നേരിട്ട് കണ്ടെത്തിയവയാണ്. 29 പരാതികളിൽ നടപടി പുരോഗമിക്കുന്നു.