ഐഐടി ബോംബെ, ഐസിഫോസ് കേരള, ഐഐടി തിരുപ്പതി എന്നിവർ ചേർന്ന് അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഹാർഡ്‌വെയർ ഐഒടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോണിന്റെ ഉദ്ഘാടനം കാര്യവട്ടം സ്പോർട്സ് ഹബ്ബിലുള്ള ഐസിഫോസിൽ എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്കം നിർവഹിച്ചു.

വിദ്യാർഥികൾക്കും ഐഒടി ജിയോസ്‌പേഷ്യൽ വിദഗ്ദർക്കും പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും കഴിവ് തെളിയിക്കാനും ഐഒടി ജിയോസ്‌പേഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള അവസരം ഒരുക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ഐ ഐ ടി ബോംബെ – ഫൊസ്സീ നടത്തുന്ന മാപ്പത്തോൺ – 2024 കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗാപിനാഥ് ഉദ്ഘാടനം ചെയ്തു.

        ഐസിഫോസ് ഡയറക്ടർ ഡോ. സുനിൽ ടി.ടി അധ്യക്ഷത വഹിച്ചു. സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ കൃഷ്ണ ശർമ്മ, എം.ജി.എൻ.ആർ.ജി.എ ഡയറക്ടർ നിസാമുദ്ദീൻ, ഐസിഫോസ് സെക്രട്ടറി ആൻഡ് രജിസ്ട്രാർ ചിത്ര എം.എസ്, ഐ.ഐ.ടി മുംബൈ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ കണ്ണൻ മൗദ്ഗല്യ തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://iot-gis-hackathon.fossee.in/home#about.