മേയ് ദിനം പ്രമാണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ആശംസ നേർന്നു. ‘രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ യത്‌നിക്കുന്ന എല്ലാവർക്കും എന്റെ മേയ് ദിന ആശംസകൾ. തൊഴിൽനൈപുണ്യം മെച്ചപ്പെടുത്താനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും  സംരക്ഷിക്കാനും എല്ലാവർക്കും സാധിക്കട്ടെ’ :ഗവർണർ സന്ദേശത്തിൽ പറഞ്ഞു.