വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ”ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ്’ സംഘടിപ്പിക്കുന്നു. 2024 മേയ് 8 മുതൽ 10 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

വിവിധ വകുപ്പുകളുടെ നിയമങ്ങൾ, Town & Country Planning, KSEB, Fire & Rescue, Factories & Boilers, Labour, Pollution Control Board, Legal Metrology, Food safety തുടങ്ങിയ വിവിധ വകുപ്പകളിൽ നിന്നും ലഭിക്കേണ്ട ലൈസൻസുകൾ, KSWIFT പോർട്ടൽ മുഖേനെയുള്ള അനുമതികൾ തുടങ്ങിയ വിഷയങ്ങൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്.

പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മേയ് 6ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890, 2550322, 9188922785