സ്‌കൂള്‍തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് കൊല്ലം താലൂക്ക് പരിധിയിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മെയ് 29  രാവിലെ ഏഴ്   മുതല്‍ ആശ്രാമം മൈതാനത്ത് നടത്തും. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം ടാഗ് ചെയ്ത് വിദ്യാവാഹന്‍ ആപ്ലിക്കേഷന്‍ വഴി രക്ഷിതാക്കളുടെ പേരും ഫോണ്‍ നമ്പരും ബസ് റൂട്ടും അപ്‌ഡേറ്റ് ചെയ്യണം.

പരിശോധനയില്‍ ക്ഷമതപുലര്‍ത്തുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ‘CHECKED SLIP’ പതിച്ച്‌നല്‍കും.   സ്ലിപ്പതിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ജൂണ്‍ 1 മുതല്‍ സര്‍വീസ് നടത്താന്‍ അനുമതി. മെയ് 22 രാവിലെ 9.30ന് എസ് എന്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍   നടത്തുന്ന പരിശീലനക്ലാസില്‍ കൊല്ലം താലൂക്ക്പരിധിയിലുള്ള എല്ലാ സ്‌കൂള്‍ വാഹനഡ്രൈവര്‍മാരും പങ്കെടുക്കണമെന്ന് ആര്‍. ടി. ഒ അറിയിച്ചു. ഫോണ്‍ – 0474 2793499.