പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷികദിനത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ പ്രതിമയിൽ സ്പീക്കർ എ.എൻ. ഷംസീർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടറി-ഇൻ-ചാർജും നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.