സംസ്ഥാന സർക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഹിസ്റ്ററി വിഷയത്തിൽ റിസർച്ച് ഓഫീസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിങ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നു നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ജൂൺ 24 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുരം, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിലൂടെയായിരിക്കും നിയമനം. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.