ജൂൺ 30 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത എം.ബി.എ പ്രവേശന പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾക്ക് അവരവരുടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ‘KMAT 2024-Candidate Portal Session II’ എന്ന ലിങ്കിലൂടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കുന്ന ഫോട്ടോ, ഒപ്പ് എന്നിവയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ ജൂൺ 10 നു വൈകിട്ട് അഞ്ചിനകം തിരുത്തുകയും ചെയ്യാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സെറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.