വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്ക്‌നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന     വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക് എന്നീ റെഗുലർ കോഴ്‌സുകളിൽ നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം.  അപേക്ഷ ഫോം www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

  പൂരിപ്പിച്ച അപേക്ഷ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം സെൻട്രൽ പോളിടെക്ക്‌നിക് കോളേജിന്റെ ഓഫീസിൽ സമർപ്പിക്കേണ്ടൺതാണ്.   പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27 വൈകുന്നേരം 4 മണി വരെ. ഫോൺ: 0471 2360391