ഈ വർഷം ഏപ്രിൽ മുതൽ മെയ് വരെയുള്ള രണ്ട് മാസ കാലയളവിൽ വിദേശ സർവകലാശാലയിൽ ഉപരിപഠനം നടത്തുന്നതിന്  73  പട്ടികജാതി വിദ്യാർഥികൾക്ക് 12.45 കോടി രുപ സ്‌കോളർഷിപ്പ്  അനുവദിച്ചതായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ ‘ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ്’ പദ്ധതി പ്രകാരമാണ് ധനസഹായം അനുവദിച്ചത്.  ജൂൺ മാസം വിദേശപഠന സ്‌കോളർഷിപ്പിനായി ലഭിച്ച രേഖകളുടെ അപേക്ഷകളിൽ പരിശോധന നടന്നു വരികയാണ്.  ഇവർക്കുള്ള സ്‌കോളർഷിപ്പ്  ഉടനെതന്നെ  വിദ്യാർഥികളുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.