കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമിക്കുന്നതിന് ഉദ്യോഗാർഥികളെ അഭിമുഖത്തിന് ക്ഷണിച്ചു. എം.എസ്‌സി സൈക്കോളജിയാണ് യോഗ്യത. പാലിയേറ്റീവ് പരിചരണം അഭിലഷണീയ യോഗ്യതയാണ്. പ്രായം 18-41. പ്രതിഫലം 17,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 3 വൈകിട്ട് 5 മണി. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.