കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2024 – 25 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബിവറേജ് സർവീസ് എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. അടിസ്ഥാന യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഡിഗ്രിയോ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2728340, 8075319643, 7561882783.