മഞ്ചേശ്വരം ജി.പി.എം ഗവ. കോളേജിൽ 2024-25 അധ്യയന വർഷം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ  പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക്  അതിഥി അദ്ധ്യാപകരെ   താൽകാലികമായി നിയമിക്കുന്നതിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ  പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർഥികൾ, ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡിഗ്രി മാർക്ക് ലിസ്റ്റ്, പി ജി മാർക്ക് ലിസ്റ്റ് , ബന്ധപ്പെട്ട വിഷയങ്ങളിലെ നെറ്റ്  സർട്ടിഫിക്കറ്റ്  മറ്റ് അധിക വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ  പകർപ്പുകൾ  എന്നിവ സഹിതം ജൂലൈ നാലിനു മുൻപായി  നേരിട്ടോ, തപാൽ മുഖേനയോ പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം.

 വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.  തിരഞ്ഞെടുത്ത ഉദ്യോഗാർഥികളെ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകുന്നതിനുള്ള തീയതിയും സമയക്രമവും പിന്നീട് അറിയിക്കും. അറിയിപ്പ് ലഭിക്കുന്ന ഉദ്യോഗാർഥികൾ  എല്ലാ അസൽ സർട്ടിഫിക്കറ്റുകളും  സഹിതം അഭിമുഖത്തിന് ഹാജരാകണം. അപേക്ഷാഫോം www.gpmgcm.ac.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9188900214.