കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പ്രതിമാസ പെൻഷൻ കൈപ്പറ്റുന്നവരിൽ 2023 ഡിസംബർ 31 വരെ മസ്റ്ററിങ് നടത്തിയവർക്ക് ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ വാർഷിക മസ്റ്ററിങ്ങിനായി സമയം അനുവദിച്ചു. ഈ കാലയളവിൽ പെൻഷൻകാർ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ്ങിനുള്ള അംഗീകൃത സർവീസ് ചാർജ്ജ് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകണം.