കെടെറ്റ് ഏപ്രിൽ 2024 കാറ്റഗറി 1, 2, 3, 4 പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക പരീക്ഷാർഥികൾക്ക് പരിശോധിക്കുന്നതിന് പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയെ സംബന്ധിച്ച് പരീക്ഷാർഥികൾക്കുള്ള പരാതികൾ https://pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയ മാതൃകാ ഫോമിൽ സമർപ്പിക്കാം. പരാതിയോടൊപ്പം പരാതിയെ സാധൂകരിക്കുന്ന രേഖകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജൂലൈ 10 വൈകിട്ട് അഞ്ചിനകം നേരിട്ടോ, തപാൽമാർഗമോ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വൈകി ലഭിക്കുന്നതും നിശ്ചിതമാതൃകയിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കില്ല. പരാതികൾ അയക്കുന്ന ഫോർമാറ്റ് ഷീറ്റിൽ ഒരു കാറ്റഗറി, ഒരു പാർട്ട് എന്നിവയിലെ പരാതി മാത്രമേ ഉൾക്കൊളളിക്കാവൂ. വ്യത്യസ്ത കാറ്റഗറികൾക്കും, പ്രസ്തുത കാറ്റഗറികളിലെ പാർട്ടുകൾക്കും പ്രത്യേകം ഫോർമാറ്റ് ഷീറ്റുകൾ ഉപയോഗിക്കണം.