തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ കേരള സ്പോർട്സ് കൗൺസിൽ 2024 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള യു.ജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ജൂലൈ നാലിനു രാവിലെ 10.30ന് കോളേജ് കാര്യാലയത്തിൽ നടക്കും. വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും സഹിതം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.