എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2024 ജുലൈ സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ ദീർഘിപ്പിച്ചു.

യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാനേജ്‌മെന്റ്‌ ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ്, കൗൺസിലിങ് സൈക്കോളജി, എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌, ഫസ്റ്റ് എയ്ഡ്, ഫിറ്റ്‌നെസ് ട്രെയിനിംഗ്, അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, മാർഷ്യൽ ആർട്സ്, ലൈഫ് സ്‌കിൽ എഡ്യുക്കേഷൻ, സംസ്‌കൃതം, ഫൈനാൻഷ്യൽ അക്കൗണ്ടിങ്, ഡി.റ്റി.പി, വേഡ് പ്രോസസിങ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, പി.ജി.ഡി.സി.എ, ട്രെയിനേഴ്സ് ട്രെയിനിംഗ്, മോണ്ടിസോറി, പെർഫോമിങ് ആർട്സ്- ഭരതനാട്യം, ക്ലാസിക്കൽ ആൻഡ് കൊമേഴ്സ്യൽ ആർട്സ്, സംഗീത ഭൂഷണം, സോളാർ എനർജി ടെക്‌നോളജി, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഫാഷൻ ഡിസൈനിങ്, അഡ്വാൻസ്ഡ് വെൽഡിങ് ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ.

ഡിപ്ലോമ കോഴ്സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് പഠന കാലയളവ്. മൂന്ന് മാസത്തെ കാലാവധിയുള്ള ഫ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in ൽ ലഭിക്കും. 18 വയസിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 15 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും നേരിട്ടും ലഭ്യമാണ്. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം – 695 033, ഫോൺ : 0471-2325101, 8281114464, E-mail: keralasrc@gmail.com, വെബ്സൈറ്റ്: www.srccc.in / www. src.kerala.gov.in.