മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം വാഷിക പദ്ധതി സംബന്ധിച്ച് ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുത്ത ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി നടത്തുന്ന ദ്വിദിന പരിശീലനം അസി. കളക്ടര്‍ വി.എം ആര്യ ഉദ്ഘാടനം ചെയ്തു.
വാതില്‍പ്പടി ശേഖരണം, യൂസര്‍ഫീ, ജൈവമാലിന്യ സംസ്‌കരണം, അജൈവമാലിന്യ സംസ്‌കരണം, ശാസ്ത്രീയ തരംതിരിക്കല്‍, എന്‍ഫോഴ്‌സ്‌മെന്റ്, ഡിജിറ്റലൈസേഷന്‍, ക്യാംപയിന്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ്ണത കൈവരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലക്ഷ്യം.
ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന സെമിനാറിൽ തദ്ദേശഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ജ്യോതിമോള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.ആതിര, മാലിന്യമുക്തം ക്യാംപയിന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബീനാസണ്ണി, കില ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്‍, കെ.എസ്.ഡബ്ല്യു.എം.പി. എന്‍വെയോണ്‍മെന്റല്‍ എക്‌സ്പര്‍ട്ട് സി.ലതിക, അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി ഷാജു, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ കെ. മുജീബ്, കുടുംബശ്രീ ജില്ലാ മാനേജര്‍ അഭിജിത് മാരാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
ജൈവമാലിന്യം, അജൈവ മാലിന്യം, ഹരിതകര്‍മ്മസേന, ബള്‍ക്ക് വേസ്റ്റ് ജനറേഷന്‍, എന്‍ഫോഴ്‌സ്‌മെന്റ്, ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.
വിശദമായ പ്രോജക്ടുകള്‍ തയ്യാറാക്കാനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ്മസേന, സന്നദ്ധപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്ത് നഗരസഭാതലങ്ങളില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.