സംസ്ഥാനത്തെ വിവിധ സർക്കാർ ഡെന്റൽ കോളേജുകളിലെയും സ്വാശ്രയ ഡെന്റൽ കോളേജുകളിലെയും 2024 വർഷത്തെ വിവിധ എം.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നീറ്റ് എം.ഡി.എസ്-2024 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

പ്രവേശനം ആഗ്രഹിക്കുന്ന സർവ്വീസ് വിഭാഗം ഉൾപ്പെടെയുളള വിദ്യാർഥികൾക്ക് ജൂലൈ എട്ട്  രാത്രി 11.59  വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവയ്ക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ  വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.